Posts

Lockdown പരീക്ഷണങ്ങൾ

Image
വീട്ടിൽ  ലോക്ക്ഡൗൺ  സമയത്തു പരീക്ഷിക്കാവുന്ന (ഞാൻ പരീക്ഷിച്ചു വിജയിച്ച ) സംഭവം ആണ് stitching. വാങ്ങി വെച്ച് ഒരു വര്ഷം കഴിഞ്ഞു ഒന്നും തയ്‌ച്ചോ എന്തിന് , മര്യാദക്ക് ഒരു തുണി alteration പോലും ചെയ്തിട്ടില്ല. അങ്ങനെ എന്റെ stitchimg machine വിഷമിച്ചു ബുദ്ധിമുട്ടി ഇരിക്കുമ്പോഴാണ് നമ്മുടെ lockdown വീണ്ടും വരുന്നത്... അങ്ങനെ ഞാൻ എന്റെ machine തട്ടേന്ന് ഇറക്കി. Youtube  ഇൽ  ഒരു നൂറു channels ഉണ്ട് stitching tutorials. അല്ല ഞാൻ ഇപ്പൊ ഇത് പറയാനല്ല എഴുതി തുടങ്ങിയെ.. നമുക്ക് സ്റ്റിച്ചിംഗ് മെഷീൻ ഇല്ലാണ്ടും ചെയ്യാൻ പറ്റിയ സംഭവം പറയാനാ.  നമുക്ക് തലയിൽ ഇടാൻ പറ്റിയ നല്ല ഭംഗിയുള്ള bands നമുക്ക് easy ആയി നമ്മുടെ പഴയ തുണി ഒക്കെ വെച്ച് ചെയ്യാൻ പറ്റും. how to make hairbands at home എന്ന് ഒന്ന് search ചെയ്താ അടിപൊളി ideas കിട്ടും .ഇവിടെ കെട്ടിയോനും മോനും കുറെ നാളായി മുടി വളർത്തുന്നുണ്ട്, അത് കൊണ്ട് hairbandsന് ഒക്കെ ഇവിടെ നല്ല ചിലവാ... Craft പരിപാടി ഒക്കെ ഇഷ്ടമുള്ളവർക്ക് ഒരു കൈ നോക്കാം👍